കുവൈത്ത് സിറ്റി: യുനൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നെത്തിയ പാക്കേജിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണത്തിൽ ഒളിപ്പിച്ച നിലയിൽ കൊക്കയ്ൻ പിടിച്ചെടുത്തു. 1.10 കിലോഗ്രാമോളം കൊക്കയിനാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നുകൾ സമഗ്രമായ അന്വേഷണത്തിനും ആവശ്യമായ നിയമ നടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ട്.