കുവൈറ്റ് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ 2025 വർഷത്തേക്കുള്ള അബ്ബാസിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. യഹ് യ തോപ്പയിൽ (പ്രസിഡന്റ്), മനാഫ് കൈപ്പമംഗലം (ജന: സെക്രട്ടറി), റോഷൻ മുഹമ്മദ് മുണ്ടക്കയം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ സിറാജ് (വൈ: പ്രസിഡൻ്), ഫൈസൽ വളാഞ്ചേരി (ഓർഗനൈസിംഗ്), റഹീസ് (വെളിച്ചം, ക്യു എൽ എസ്), ആഷിഖ് (ദഅവാ), ഷഹാം (വിദ്യാഭ്യാസം), അബ്ദുറഹിമാൻ (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൌസിലറായി യൂനുസ് സലീം, അയ്യൂബ് ഖാൻ മാങ്കാവ്, റോഷൻ മുഹമ്മദ്, അഫ് സൽ പുറങ്ങ്, റിയാസ്, എൻ.കെ റഹീം മാറഞ്ചേരി എന്നിവരെയും തെരെഞ്ഞെടുത്തു. കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ അബ്ദുന്നാസർ മുട്ടിൽ, കെ.സി സഅദ് പുളിക്കൽ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.