കുവൈറ്റ് സിറ്റി: ഇറാഖില്‍ നിന്നെത്തിയ ഗള്‍ഫ് പൗരനെ അബ്ദാലി അതിര്‍ത്തി സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.38 വര്‍ഷത്തെ ജുഡീഷ്യല്‍ ശിക്ഷക്ക് വിധിച്ച ഇൻ്റർപോൾ തിരയുന്ന കുറ്റവാളിയാണിയാൾ. യാത്രക്കാരൻ അബ്ദാലി തുറമുഖത്ത് പ്രവേശിക്കാൻ ശ്രമിച്ചുവെങ്കിലും എൻട്രി വിസ കാലാവധി കഴിഞ്ഞതാണെന്ന് മനസിലാക്കിയപ്പോൾ ഇറാഖിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. തുറമുഖത്തെത്തിയപ്പോൾ പതിവ് സുരക്ഷ പരിശോധനക്ക് വിധേയനായപ്പോഴാണ് ഇൻ്റർപോൾ തിരയുന്ന കുറ്റവാളിയാണിതെന്ന് അധികൃതർ മനസ്സിലാക്കുന്നത്. ഗൾഫ് സുരക്ഷാ കരാറിന് അനുസൃതമായി ഇയാളെ കൈമാറുന്നതിനുള്ള നടപടികൾ കുവൈറ്റ് സുരക്ഷാ അധികാരികൾ പൂർത്തിയാക്കി വരികയാണ്.