ഇ-സിഗരറ്റ് നിർമ്മാണം: സൗദിയിൽ പ്രവാസികൾ പിടിയിൽ

0
37

റിയാദ്: ഇ-സിഗരറ്റ് നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന പ്രവാസികളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഖത്തീഫിലെ ഒരു ഗോഡൗൺ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വന്നിരുന്ന സംഘമാണ് പിടിയിലായത്. ഇവിടെ വച്ചായിരുന്നു സിഗരറ്റ് ആവശ്യമായ ഫ്ലേവറുകൾ തയ്യാറാക്കിയിരുന്നത്.

സൗദി വാണിജ്യ-നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 2640 പായ്ക്കറ്റ് ഫ്ലേവറുകളും 5000 സ്റ്റിക്കറുകളും വിൽപ്പനയ്ക്ക് തയ്യാറായ 2000 പാക്കറ്റ് ഇ-സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. നിർമ്മാണ കേന്ദ്രത്തിലെ റെയ്ഡിന്റെയും അറസ്റ്റിന്റെയും വീഡിയോ ദൃശ്യങ്ങളും അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്.