ഈജിപ്റ്റ് മുൻ പ്രസിഡന്റ് ഹുസ്നി മുബാറക് അന്തരിച്ചു

0
42

കെയ്റോ: ഈജിപ്റ്റ് മുൻ പ്രസിഡൻറ് ഹുസ്നി മുബാറക് (91) അന്തരിച്ചു. കെയ്റോയിലെ മിലിറ്ററി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.

1981ലാണ് ഈജിപ്റ്റിന്റെ നാലാമത്തെ പ്രസിഡന്റായി ഹുസ്നി മുബാറക് അധികാരത്തിലേറുന്നത്. 2011 വരെ 30 വർഷക്കാലം അദ്ദേഹം സ്ഥാനത്ത് തുടർന്നു. കടുത്ത ഏകാധിപതിയായി വളർന്ന ഹുസ്നി, 2011 ലെ മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെടുന്ന ജനകീയ വിപ്ലവത്തിലൂടെയാണ് സ്ഥാനഭ്രഷ്ടനായത്. അധികാരം നഷ്ടമായതിന് പിന്നാലെ കൊലപാതകം, അഴിമതി തുടങ്ങിയ വിവിധ കേസുകളിലായി വർഷങ്ങളോളം ജയിലിൽ കഴിഞ്ഞു. പിന്നീടുണ്ടായ സൈനിക അട്ടിമറിയെ തുടർന്ന് 2017 ലാണ് ജയിൽ മോചിതനായത്.