കുവൈത്ത്സിറ്റി: ഈദിന്റെ ആദ്യ ദിവസം മാർച്ച് 30 ഞായറാഴ്ചയാണെങ്കിൽ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും 3 ദിവസത്തെ അവധിയായിരിക്കുമെന്നും മന്ത്രിസഭ അതിന്റെ പ്രതിവാര യോഗത്തിൽ പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 2 ബുധനാഴ്ച ജോലിക പുനരാരംഭിക്കും. എന്നാൽ, ഈദുൽ ഫിത്തർ 2025 മാർച്ച് 31 തിങ്കളാഴ്ച ആണെന്ന് സ്ഥിരീകരിച്ചാൽ, അഞ്ച് ദിവസത്തെ അവധി ആചരിക്കും. അതായത്, റമദാൻ പൂർത്തീകരണത്തിന്റെ ഭാഗമായി 2025 മാർച്ച് 30 ഞായറാഴ്ച അവധി ആരംഭിക്കും, തുടർന്ന് തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയായിരിക്കും. തുടർന്ന് 2025 ഏപ്രിൽ 6 ഞായറാഴ്ച ജോലികൾ പുനരാരംഭിക്കും.