മക്ക: ഉംറ തീര്‍ഥാടനത്തിനെത്തിയ സ്ത്രീ മക്കയിൽ ആത്മഹത്യ ചെയ്തു. സുഡാനി സ്വദേശിനിയാണ് ജര്‍വലിൽ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ ഇവർ തത്ക്ഷണം മരിച്ചു.
റെഡ്ക്രസന്റ് പ്രവർത്തകർ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.