” ഉദാരമതികളുടെ കനിവ്  പ്രവാസി  സഹോദരൻ   നാടണഞ്ഞു “

0
32
 
 
Kuwait 
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ  ( കെ കെ എം എ ) മെഹ്ബൂല  ബ്രാഞ്ച്  മെമ്പർ:ജമാൽ ഒരുമാസം മുൻപ്പ് Adan ഹോസ്പിറ്റലിൽ  അഡ്മിറ്റ്  ചെയ്തിരുന്നു. ഫഹാഹീലിൽ മൽസ്യം വില്പന ചെയ്തു ജീവിതം മുന്നോട്ട് നീക്കുന്നു കുടുംബത്തിന്റ ഏക ആശ്രയമായിരുന്നു. പാസ്സ്പോർട്ട് പണയ പെടുത്തിയാണ് മൽസ്യ മാർകറ്റിൽ ഷോപ്പ്  Rentന് എടുത്തത്. ശരീരം മൊത്തം തൊലികൾ പോയി, മൂക്കിൽ നിന്നും, രക്തം പുറത്ത് വരുന്ന അവസ്ഥ ആയിരുന്നു. അപൂർവമായ അലർജി ആണെന്ന്  Dr പറഞ്ഞിരുന്നു. ഹോസ്പിറ്റലിൽ കിടക്കാനോ, ഇരിക്കാനോ, ഉറങ്ങാനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു.
ഈ അവസ്ഥയിൽ ഇദ്ദേഹത്തെ  പെട്ടന്ന് നാട്ടിൽ എത്തിക്കുന്നതിന്
അതിന് ഒട്ടേറെ തടസ്സങ്ങൾ ഉണ്ടായിരുന്നു. ഇഖാമ ഇല്ലാതെയും, മൊബൈൽ ബില്ല് ന്റെ ബാധ്യതയിലും യാത്ര വിലക്ക് ഉണ്ടായിരുന്നു. പാസ്സ്പോർട്ട് കൈയ്യിൽ ഇല്ല ഒരു കുവൈറ്റിൽ നിന്ന് പലിശക്ക് എടുത്ത് ദിനാർ തിരിച്ചു കൊടുക്കുവാൻ സാധിച്ചില്ല
കുവൈറ്റിലെ മലയാളി സമൂഹം ഈ  വിഷയത്തിൽ ക്രിയാത്‌മകമായി ഇടപെടുകയും, ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയും,കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ  ( കെ കെ എം എ )  യുടെ 15 ബ്രാഞ്ച് ന്റെയും 3 സോണൽ ലൂടെയും കുവൈറ്റിലെ വലുതും ചെറുതുമായ വിവിധ സംഘടനകളുടെയും, ജില്ലാ അസ്സോസിയേഷനുകളുടെയും അഭ്യുയതായ കാംഷികളുടെയും അകമഴിഞ്ഞ സഹായ ഹസ്തത്താലും. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹോസ്പിറ്റലിലെ ചിലവുകൾ പൂർണമായും സൗജന്യമാക്കിയും. നാട്ടിലേക്കു തിരികെ പോകാനുള്ള എല്ലാ പേപ്പർ ജോലികളും  MAGNET Team ചെയ്തു തീർത്ത്‌ 03-09-19 രാത്രിയിലെ 1മണിക്കുള്ള ഇൻഡിഗോ ഫ്ലൈറ്റിന് കൊച്ചി വഴി സ്വദേശമായ കോഴിക്കോടിന് തിരികെ പോയി.