ഉദിനൂർ ഹയർസെക്കന്ററി സ്കൂളിലെ ഫുട്ബോൾ ടീമിന് ജേഴ്സി കൈമാറി

0
108

കാസർകോട്: കുവൈത്തിലെ കായിക രംഗത്തും ജീവകാരുണ്യ മേഖലയിലും മുന്നിട്ടു നിൽക്കുന്ന കേരളചാലഞ്ചേഴ്സ് കുവൈത്ത് കാസർഗോഡ് ജില്ലയിലെ മികച്ച സ്കൂൾ ഫുട്ബോൾ ടീമായ ഉദിനൂർ ഹയർസെക്കന്ററി സ്കൂളിലെ ഫുട്ബോൾ ടീമിന് ജേഴ്സി കൈമാറി. വളർന്നു വരുന്ന തലമുറയെ ഫുട്ബോൾ രംഗത്തേക്ക് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ക്ലബ് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഉദിനൂർ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ കേരളചാലഞ്ചേഴ്സ് ക്ലബ്ബിൻ്റെ സ്ഥാപകരായ വിനയ് കുമാർ, ശ്യാംകുമാർ എന്നിവരും സ്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പി ടി എ ഭാരവാഹികളും പങ്കെടുത്തു.