‘എംപറർ ഓഫ് ദി മാറ്റ്‌സ്’ ജുജുത്‌സു ടൂർണമെൻ്റിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെള്ളി മെഡൽ

0
34

കുവൈത്ത് സിറ്റി: കുവൈറ്റിൽ നടന്ന എമ്പറർ മാറ്റ്സ് IV എഡിഷൻ ജുജുത്സു ടൂർണമെൻ്റിൽ ഇന്ത്യൻ വിദ്യാർത്ഥി ഇസ്ഹാഖ് ഇംതിയാസ് വെള്ളി മെഡൽ നേടി. 2024 ഒക്ടോബർ 5 ന് കുവൈറ്റിൽ ഫഹാഹീൽ സ്‌പോർട്‌സ് ക്ലബ്ബിലാണ് ടൂർണമെൻ്റ് നടന്നത്. മംഗഫിലെ ഇന്ത്യ ഇൻ്റർനാഷണൽ സ്‌കൂളിലെ (ഐഐഎസ്) ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഇസ്ഹാഖ് ഇംതിയാസ്, ഈ ടൂർണമെൻ്റിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരൻ. ക്വാർട്ടർ ഫൈനലിൽ സൗദി അറേബ്യയെയും സെമി ഫൈനലിൽ കുവൈറ്റിനെയും പരാജയപ്പെടുത്തി ഇസ്ഹാഖ് അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു.