എംബസികൾ ആവശ്യപ്പെട്ടാൽ പൗരന്മാരെ ഒഴിപ്പിക്കാൻ അനുമതി നൽകുമെന്ന് കുവൈറ്റ്

0
25

കുവൈറ്റ്: എംബസികൾ ആവശ്യപ്പെട്ടാൽ അതത് രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിച്ചു കൊണ്ടു പോകാൻ അനുമതി നൽകുമെന്ന് കുവൈറ്റ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് വിമാനസർവീസുകൾ നിർത്തി വച്ചിരുന്നു. ആ സാഹചര്യത്തിലാണ് ഏതെങ്കിലും രാജ്യത്തിന് അവരുടെ പൗരന്മാരെ ഒഴിപ്പിച്ചു കൊണ്ടു പോകാൻ താത്പര്യമുണ്ടെങ്കിൽ സൗകര്യം നൽകാമെന്ന് കുവൈറ്റ് അറിയിച്ചത്.

പുതിയ വാഗ്ദാനം വന്നതിന് പിന്നാലെ ലെബനൻ തങ്ങളുടെ 124 പൗരന്മാരെ ഇവിടെ നിന്നൊഴിപ്പിച്ച് ബെയ്റൂട്ടിലെത്തിച്ചിരുന്നു.