എം.ജി.എം അലുമ്നൈ കുവൈത്ത് ചാപ്റ്റര്‍ വിദ്യാഭ്യാസ സ്ക്കോളര്‍ഷിപ്പ് വിതരണം ചെയ്തു.

0
25

തിരുവല്ല: എം.ജി.എം അലുമ്നൈ കുവൈത്ത് ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും  നാട്ടില്‍ സ്കൂളുമായി ചേര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി വിതരണം  ചെയ്യുന്ന വിദ്യാഭ്യാസ സ്ക്കോളര്‍ഷിപ്പ് 1 ലക്ഷം രൂപ (5,000 രൂപ  വീതം  എം.ജി.എം സ്കൂളില്‍ പഠിക്കുന്ന 20 കുട്ടികള്‍ക്ക്) വിതരണം  തിരുവല്ല എം.ജി.എം  സ്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു.അലുമ്നൈ രക്ഷാധികാരി കെ എസ് വര്‍ഗീസ്‌  അധ്യക്ഷത വഹിച്ച പരിപാടി സ്കൂള്‍ മുന്‍ ഹെമാസ്റ്റര്‍  കെ .എം മാത്യു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ അധ്യാപകരായ വി വര്‍ഗീസ്‌,ഫാ. ജോര്‍ജ് ജേക്കബ്ബ്  തച്ചേടത്ത്,കെ.ഒ. വര്‍ഗീസ്‌,എ.ഐ വര്‍ഗീസ്‌,കുഞ്ഞമ്മ ഉമ്മന്‍,സൂസന്‍ പണിക്കര്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ നാന്‍സി വര്‍ഗീസ്‌ ഹെഡ് മാസ്റ്റര്‍ റെജി കെ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.പരിപാടിയ്ക്ക് എം.ജി.എം അലുമ്നൈ കുവൈത്ത് ചാപ്റ്റര്‍ എക്സിക്യുട്ടീവ്‌ അംഗം രെഞ്ചു വേങ്ങല്‍ സ്വാഗതവും, അലുമ്നൈ ജോയിന്റ് സെക്രട്ടറി ബിജു ഉമ്മന്‍  നന്ദിയും പറഞ്ഞു.