കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെൻറർ വനിത വിംഗായ മുസ്ലിം ഗേൾസ് ആൻറ് വുമൻസ് മൂവ്മെന്റ് (എം.ജി.എം) പ്രസിഡൻറായി മാഷിത മനാഫിനെയും ജനറൽ സെക്രട്ടറിയായി നഫ് സിയ ആഷിഖിനെയും തെരെഞ്ഞെടുത്തു. നസ്റ ബിൻസീർ (ട്രഷറർ). ഷറീന ലത്തീഫ്, ഷാനി ആരിഫ് (വൈസ് പ്രസിഡൻറ്), ഗനീമ മുഹമ്മദ് റഫീഖ് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു. മറ്റു വകുപ്പു സെക്രട്ടറിമാർ യഥാക്രമം. ലബീബ മുഹമ്മദ് റഫീഖ് (ദഅ് വ), ഖൈറുന്നിസ അസീസ് (വിദ്യാഭ്യാസം), ബേബി അബൂബക്കർ (പബ്ലിക് റിലേഷൻ ആൻറ് സക്കാത്ത്), ഹർഷ ഷരീഫ് (ഖ്യു.എൽ.എസ്), ജസ് ന ജമാൽ (ഐ.ടി), ബദറുന്നിസ മുഹമ്മദ് (മീഡിയ), ആബിദ നൌഷാദ് (സോഷ്യൽ വെൽഫയർ), ഫെമി റിയാസ് (ഫൈൻആർട് സ്), ഷക്കീല ഹാഷിം (വെളിച്ചം), ഷൈബ നബീൽ (പബ്ലിസിറ്റി), ഷൈമ ജംഷിദ് (സ്റ്റുഡൻസ് വിംഗ്). കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായി റഫ നസീഹ, ലാമീസ് ബാനു, ഫാത്തിമ്മ അഹ് മദ്, അജ് ന, സൌദ ഹംസ, റബീബ അഫ് സൽ, ഫാത്തിമ്മ സഅദ്, റുബീന നിമീഷ്, ഹനാന മനാഫ്, ബാസിമ അബ്ദുറഊഫ്, ലുബ് ന അബ്ദുറഹിമാൻ എന്നിവരെയും തെരെഞ്ഞെടുത്തു.
ഹവല്ലി അൽ അസീർ സെന്ററിൽ നടന്ന പരിപാടിയിൽ മാഷിത മനാഫ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം ആശംസ പ്രസംഗം നിർവ്വഹിച്ചു. എം.ജി.എം കേന്ദ്ര നേതാക്കളായ ലബീബ മുഹമ്മദ് റഫീഖ് സ്വാഗതവും ഹർഷ ഷെരീഫ് നന്ദിയും പറഞ്ഞു.