എഫ് എഫ് സി ക്രിക്കറ്റ് ലീഗ് സീസൺ 7: പവർ ടിപ്പോ ടീം ജേതാക്കൾ

0
8

കുവൈത്ത് സിറ്റി: എഫ് എഫ് സി ( ഫ്രൈഡേ ഫ്രണ്ട്‌സ് ക്ലബ്‌ ) സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസൺ 7 ൽ പവർ ടിപ്പോ ടീം ജേതാക്കളായി. എഫ് എഫ് സി അബൂഹലീഫ ഗ്രൗണ്ടിൽ ആയിരുന്നു ആവേശകരമായ ഫൈനൽ മത്സരം നടന്നത്. ജേതാക്കൾ പവർ ടിപ്പോ, റണ്ണേഴ്സ് അപ്പ് എഫ് എഫ് സി ക്രിക്കറ്റ് ക്ലബ്. ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി പവർ ടിപ്പോയിലെ റാഷിദ് ഇബ്രാഹിം തിരഞ്ഞെടുക്കപ്പെട്ടു. ഫൈറ്റേഴ്സ് ഗ്രൗണ്ടിൽ നടന്ന ലൂസേസ് ഫൈനലിൽ ഇലവൻ സ്റ്റാർ ജാബർ അലി ടീമിനെ പരാജയപ്പെടുത്തി സെക്കൻഡ് റണ്ണർ അപ്പായി എസ് എസ് സി ടീം. ഈ ടീമിലെ തന്നെ പാർത്ഥസാരഥി പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. എഫ് എഫ് സി ടീമിലെ റിഫസ് മാലിക് ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്റ്സ്മാനും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോററും ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളർ, മികച്ച വ്യക്തിഗത ബൗളിംഗ് പെർഫോമൻസ് എന്നിവക്ക് പവർ ടിപ്പൊയിലെ അസീസ് അർഹനായി. മികച്ച വിക്കറ്റ് കീപ്പറായി എസ് സി സി ടീമിലെ സാദിഖ് ബാഷയെയും ഫെയർപ്ലോ ടീം ഓഫ് ദ സീസൺ അയി എസ് എസ് സി ടീമിനെയും തിരഞ്ഞെടുത്തു.

വിജയികൾക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും ജോയ് ആലുക്കാസ് റീജിയണൽ മാനേജർ വിനോദ് കുമാർ പി എൻ, ടൂർണമെൻറ് മെയിൻ സ്പോൺസർ ഇൻഫിനിറ്റി കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ ജനറൽ മാനേജർ ആബിദ്, മറ്റ് സ്പോൺസർ മാരായ പാരഗൺ, എസ് എസ് സി ക്രിക്കറ്റ് ക്ലബ് എന്നിവർ ചേർന്നു നൽകി. എഫ് എഫ് സി ക്രിക്കറ്റ് കോഡിനേറ്റേഴ്സ് മുഹമ്മദ് ഷെരീഫ്, നിതിൻ ഫ്രാൻസിസ്, മനുമോൻ ഗോപിനാഥൻ, പ്രകാശ്, പരന്താമൻ, ശ്രീജിത്ത്, ശരവണൻ എന്നിവർ സന്നിഹിതരായിരുന്നു. എഫ് എഫ് സി ക്രിക്കറ്റ് സീസൺ 8 സെപ്റ്റംബർ 27 മുതൽ തുടങ്ങുന്നതായി എഫ് എഫ് സി ടീം മാനേജ്മെൻറ് അറിയിച്ചു. 22 ടീമുകളുണ്ടായിരിക്കും.