എഫ് എഫ് സി ക്രിക്കറ്റ് ലീഗ് സീസൺ 8; എസ് സി സി ടീം ജേതാക്കൾ

0
37

കുവൈത്ത് സിറ്റി: എഫ് എഫ് സി ( ഫ്രൈഡേ ഫ്രണ്ട്‌സ് ക്ലബ്‌ ) സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസൺ 8ൽ എസ് സി സി ടീം ജേതാക്കളായി. അബൂഹലീഫ അൽഘാനീം ഗ്രൗണ്ടിൽ ആയിരുന്നു ആവേശകരമായ ഫൈനൽ മത്സരം നടന്നത്. ജേതാക്കൾ എസ് സി സി ക്രിക്കറ്റ് ക്ലബ് , റണ്ണേഴ്സ് അപ്പ് സ്പാർക്ക് ഇലവൻ, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി എസ് സി സി യിലെ ഭരതൻ തിരഞ്ഞെടുക്കപ്പെട്ടു. എഫ് എഫ് സി ഗ്രൗണ്ടിൽ നടന്ന ലൂസേസ് ഫൈനലിൽ ടർബോടീമിനെ പരാജയപ്പെടുത്തി സെക്കൻഡ് റണ്ണർ അപ്പായി ബി ഡി ഫ്രണ്ട്സ് ടീം, ഈ ടീമിലെ തന്നെ ആരിഫുൾ ഇസ്‌ലാം പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. എഫ്എഫ് സി ടീമിലെ ഇമ്മാനുവൽ ടൂർണമെന്റിലെ മികച്ച താരവും മികച്ച വ്യക്തിഗത ബൗളിംഗ് പ്രകടനം, മികച്ച ബാറ്റ്സ്മനും ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി എസ് സി സി ടീമിലെ ഭർതനും മികച്ച വിക്കറ്റ് കീപ്പറായി എസ് സി സി ടീമിലെ സാദിഖ് ബാഷയെയും, മികച്ച ഉയർന്ന വ്യക്തിഗത സ്കോർ ചെയ്തതിന് റോയൽ ഫൈറ്റേഴ്‌സ് ടീമിലെ ഷബീർ അലിയെ തിരഞ്ഞെടുത്തു. റെസിലിൻറ് ഫൈനൽ മത്സരത്തിൽ ടീം സെഞ്ച്വറിയോൻസിനെ പരാജയപ്പെടുത്തി ടീം എഫ് എഫ് സി ജേതാക്കളായി. ഇതേ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി ഇമ്മാനുവൽ തിരഞ്ഞെടുത്തു.

വിജയികൾക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും ചീഫ് ഗസ്റ് ആയ പാരഗൺ റെസ്റ്റോറൻ്റ് ഓണർ സാജിദ് മീറാങ്ങാട്ട്, ടൂർണമെൻറ് മറ്റ് സ്പോൺസർ മാരായ , ഇൻഫിനിറ്റി കൺസ്ട്രക്ഷൻ കമ്പനി എന്നിവർ നൽകി. എഫ് എഫ് സി ക്രിക്കറ്റ് കോഡിനേറ്റേഴ്സ് മുഹമ്മദ് ഷെരീഫ്, നിതിൻ ഫ്രാൻസിസ്, മനുമോൻ ഗോപിനാഥൻ, പ്രകാശ്, പരന്താമൻ, അജയ്, ശരവണൻ എന്നിവർ സന്നിഹിതരായിരുന്നു. എഫ് എഫ് സി ക്രിക്കറ്റ് സീസൺ 9, 32 ടീമുകളുമായി ഡിസംബർ 20 മുതൽ തുടങ്ങുന്നതായി എഫ് എഫ് സി ടീം മാനേജ്മെൻറ് അറിയിച്ചു.