എമർജൻസി ലെയ്ൻ ദുരുപയോഗം ചെയ്താൽ തടവും പിഴയും

കുവൈത്ത് സിറ്റി: വാഹനങ്ങൾക്ക് സുരക്ഷിതമായ പാതയൊരുക്കുന്നത് സംബന്ധിച്ച് എമർജൻസി ലെയിനുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. പാത ദുരുപയോഗം ചെയ്യുന്നവർക്ക് കർശനമായ പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ അറിയിച്ചു. കേസ് കോടതിയിൽ ഹാജരാക്കിയാൽ 25 ദിനാർ പിഴയ്‌ക്കൊപ്പം രണ്ട് മാസവും 15 ദിവസം വരെ തടവും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നിയമലംഘകരെ കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.