എയർഇന്ത്യ എക്സ്പ്രസ് കുവൈത്ത്-കൊച്ചി സർവിസ് നാളെ മുതൽ

പ്രവാസികൾക്ക് ഗുണം ചെയ്യും

0
49

കുവൈത്ത്: തിങ്കളാഴ്ച മുതൽ കുവൈത്ത്-കൊച്ചി സെക്ടറിൽ എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിക്കും. ജൂൺ മുതൽ ആഴ്ചയിൽ കുവൈത്തിലേക്ക് കൊച്ചിയിൽ നിന്നും തിരിച്ചും മൂന്നു സർവിസുകളാണ് ഉണ്ടാവുക. കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്. ജൂൺ മൂന്നു മുതൽ ഇവ സർവിസ് ആരംഭിക്കും. വേനലവധിയും ബലിപെരുന്നാൾ ആഘോഷവും കണക്കിലെടുത്ത് നിരവധി ആളുകളാണ് നാട്ടിലേക്കുള്ള യാത്രക്ക് തയാറെടുക്കുന്നത്. ഈ സാഹചര്യത്തിൽ എയർഇന്ത്യ എക്സ്പ്രസ് സർവിസ് പ്രവാസികൾക്ക് ഗുണം ചെയ്യും. വേനൽക്കാല ടിക്കറ്റ് നിരക്കുകൾ 70 ദീനാർ മുതൽ ലഭ്യമാണ്. ജൂൺ 10 മുതൽ ബിസിനസ് ക്ലാസും ലഭ്യമാകും.