എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതയായ  യുവതി പ്രസവിച്ചു

0
17

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതയായ  യുവതി പ്രസവിച്ചു. ഇന്ന് രാവിലെയോടെയാണ് യുവതി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിക്കൊപ്പം ആറു പെൺകുട്ടികൾ കൂടി ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്നു. യുവതി ശുചി മുറി കയറി കുറെ സമയമായിട്ടും വാതിൽ തുറക്കാത്തതിനാൽ വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് യുവതി പ്രസവിച്ചു കിടക്കുന്നതു കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.