എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ജയരാജന്‍ തുടരട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി ജയരാജന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയത് നേരത്തെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.