ഒരു വര്‍ഷം നീളുന്ന കുവൈറ്റ് എസ്എംസിഎ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ മാര്‍ഗം കളി, ലിംക ബുക്ക് ഓഫ് റെക്കോര്‍ട്‌സില്‍ നിലവിലുള്ള റെക്കോര്‍ഡ് തകര്‍ത്തു. ഫെബ്രുവരി 7ന് കൈഫാന്‍ അമേച്ചര്‍ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആളുകളെ സാക്ഷികളാക്കി നടന്ന മഹാ സംരംഭത്തില്‍ 876പേരാണ് 25 മിനിറ്റിലധികം നീണ്ട മാര്‍ഗംകളി അവതരിപ്പിച്ചത്.
അന്നം തരുന്ന കുവൈറ്റിനോടും അതിന്റെ ഭരണാധികാരികളോടുമുള്ള നന്ദിസൂചകമായി നടത്തപ്പെട്ട ശുക്രന്‍ അല്‍ കുവൈറ്റിലൂടെ SMCAയുടെ സ്നേഹാദരവുകള്‍ കുവൈറ്റ് വിദേശകാര്യ കൗണ്‍സിലര്‍ ഷെയ്ഖ് ദുവൈജ് ഖലീഫ അല്‍സബ ഏറ്റുവാങ്ങി.
എസ്എംസിഎ പ്രസിഡന്റ് തോമസ് കുരുവിള, ജനറല്‍ സെക്രട്ടറി ബിജു ആന്റോ ട്രെഷര്‍ വില്‍സണ്‍ വടക്കേടത്തു എന്നിവരുടെ നേതൃത്വത്തില്‍ സിഎംസി, ഏരിയ സോണല്‍ കമ്മിറ്റി ഭാരവാഹികളും, ആര്‍ട്‌സ് കണ്‍വീനര്‍ ബൈജു ജോസഫ് ,ജുബിലി ജനറല്‍ കണ്‍വീനര്‍ ബിജോയ് പാലക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജൂബിലി കമ്മിറ്റിയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി പി പി നാരായണ്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും പങ്കെടുത്തു.