കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിലെ എഞ്ചിനീയർ മാർക്ക് കുവൈത്തിലെ അതോറിറ്റിയുടെ അംഗീകാരം ഇല്ലാത്തതു കൊണ്ട് വലിയ പ്രതിസന്ധിയാണ് നില നിൽക്കുന്നത്. തൊഴിൽ കരാറുകൾ പുതുക്കാൻ പോലെ പറ്റാത്ത അവസ്ഥയിൽ കേന്ദ്ര സർക്കാർ അടക്കം കുവൈത് അധികൃതരുമായി നിരന്തരം ചർച്ച നടത്തിയിരുന്നു. 25,000 വിദേശികളുടെ എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകിയതായി കുവൈറ്റ് എൻജിനീയറിങ് സൊസൈറ്റി അറിയിക്കുകയായിരുന്നു.
തൊഴിൽ മേഖല കാര്യക്ഷമമാക്കുന്നതിനും , വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയവരെ കണ്ടെത്തുന്നതിനുമായാണ് എൻജിനീയർമാരുടെ ബിരുദ സർട്ടിഫിക്കറ്റ് കുവൈറ്റ് മന്ത്രാലയത്തിന്റെ അംഗീകാരം വേണം എന്ന നിബന്ധന കൊണ്ട് വന്നത്. ഇന്ത്യയിലെ നിരവധി കോളേജുകളിലെ സെർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാതിരുന്നത് മലയാളികൾ അടക്കമുള്ള നിരവധി ആളുകൾക്കു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.