എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75ലധികം കുട്ടികൾ ആശുപത്രിയിൽ

0
53

കൊച്ചി: കൊച്ചി കാക്കനാട് കെഎംഎം കോളജിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 75 വിദ്യാർത്ഥികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ അത്യാഹിത വിഭാഗത്തിൽനിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.