എൻ. ബി. ടി. സി അനുശോചന യോഗം ചേർന്നു

0
99

കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ടവരോടുള്ള ആദരസൂചകമായി എൻ. ബി. ടി. സി അനുശോചന യോഗം സംഘടിപ്പിച്ചു. തീപിടിത്ത ദുരന്തത്തിൽ 49 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് എൻ.ബി.ടി.സി അറിയിച്ചിരുന്നു . മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതോടൊപ്പം ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങൾ, ആശ്രിതർക്ക് ജോലി എന്നിവയും നൽകുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചിരുന്നു