എൽഡിഎഫ്‌ ഐതിഹാസിക വിജയം നേടും: പിണറായി വിജയൻ

0
19

കണ്ണൂർ: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കൂടെയുണ്ടെന്നും എൽഡിഎഫ്‌ ഐതിഹാസിക വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാടായ ധർമ്മടത്ത്‌ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ സർക്കാരിനെ ഏത്‌ വിധേനയും ഒന്ന്‌ തളർത്താനാകുമോ ഒന്ന്‌ ക്ഷീണിപ്പിക്കാനാകുമോ എന്നാണ്‌ ചിലർ നോക്കുന്നത്‌. അതിന്‌ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും രാഷ്‌ട്രീയ പ്രേരിതമായി ശ്രമിക്കുകയാണ്‌ മുഖ്യമന്ത്രി പറഞ്ഞു . 16 ന്‌ വോട്ടെണ്ണി കഴിയുമ്പോൾ അറിയാം ആരാണ്‌ തളർന്നത്‌, ആരാണ്‌ ഉലഞ്ഞത്‌ എന്ന്‌. എൽഡിഎഫ്‌ ഐതിഹാസിക വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു