ഏപ്രിൽ 6ന് 15)o നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുകയാണ്. രണ്ട് രാഷ്ട്രീയ നിലപാടുകൾ തമ്മിലുള്ള പോരാട്ടമാണ് ഈ തെരെഞ്ഞെടുപ്പ്. രാജ്യത്തെ സാമ്പത്തിക രംഗം പൂർണമായും സ്വകാര്യ മേഖലക്ക് അടിയറവെച്ച്, സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും പാവപ്പെട്ടവരെ കൂടുതൽ പാപ്പരീകരിക്കുകയും ചെയ്യുന്ന നയമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സ്വീകരിക്കുന്നത്. ഈ നയം ആദ്യമായി ഇന്ത്യയിൽ നടപ്പിലാക്കിയത് കോൺഗ്രസ്സാണ്. ഇന്ന് ബി.ജെ.പി അതി തീവ്രമായി ഈ നയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. ബി.ജെ.പി സ്വീകരിക്കുന്ന എല്ലാ ജന വിരുദ്ധ നയങ്ങൾക്കും കോൺഗ്രസ് പിന്തുണ നൽകുന്നത് ഇതിന്റെ ഭാഗമാണ്. ഇന്ത്യയിൽ മത നിരപേക്ഷ തകർത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കടുത്ത വർഗീയ നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇന്ത്യയിൽ ഇടതുപക്ഷമാണ്. കേരളത്തിൽ കഴിഞ്ഞ 5 വർഷകാലം ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ഇന്ത്യയിൽ അഴിമതി തീരെ കുറഞ്ഞ സംസ്ഥാനം കേരളമെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സർവ്വ മേഖലയിലും പുത്തൻ ഉണർവ് സൃഷ്ട്ടിക്കാൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചിട്ടുണ്ട് . 2011 -2016 കാലത്ത് യു.ഡി.എഫ് സർക്കാർ തകർത്ത സർവ്വ മേഖലകളിലും വൻ വികസന കുതിപ്പ് നടത്തുവാൻ പിണറായി സർക്കാരിന് സാധിച്ചു. വിദ്യഭ്യാസം, ആരോഗ്യം, തൊഴിൽ, പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കൽ, ദേശിയ പാത വികസനം, ഗെയിൽ പാചക വാതകലൈൻ പൂർത്തീകരണം, കെ ഫോൺ, പ്രവാസികളെ ഇത്രമേൽ പരിഗണിച്ചിട്ടുള്ള സർക്കാർ ഇതിന് മുൻപ് ഉണ്ടായിട്ടില്ല, പ്രവാസി ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിച്ചത്, കോവിഡ് കാലത്ത് നാട്ടിൽ അകപ്പെട്ട പ്രവാസികൾക്ക് ധനസഹായം, കോവിഡ് ചികിത്സ പൂർണ്ണയും സൗജന്യമാക്കിയത്, തിരിച്ചു പോകുന്ന പ്രവാസികളുടെ പുനഃരധിവാസം തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കാൻ സാധിക്കും, തീർത്തും പ്രവാസി സൗഹൃദ നിലപാട് സ്വീകരിക്കുന്ന ഈ സർക്കാരിന് തുടർ ഭരണം സാധ്യമാക്കേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്, നമ്മുടെ സംസ്ഥാനം നേരിട്ട അഭിമുഖികരിച്ച മഹാപ്രളയങ്ങളും കോവിഡും എൽ.ഡി.എഫ് സർക്കാർ നേരിട്ട രീതി ലോക പ്രശസ്തമാണ്, സംസ്ഥാനത്തെ ജനങ്ങളെ ഇത്തരം ഘട്ടത്തിൽ സംരക്ഷിച്ച് അവരുടെ കൂടെ നിന്നത് കേരളം തിരിച്ചറിയുന്നു.ഇത്തരം ഘട്ടങ്ങളിൽ കേരളത്തിലെ യു.ഡി.എഫ് സ്വീകരിച്ച സംസ്ഥാന വിരുദ്ധ, ജന വിരുദ്ധ സമീപനവും കേരളം മനസ്സിലാക്കിട്ടുണ്ട്. എന്നാൽ സർക്കാരിനെതിരെ ശരിയായ രീതിയിലുള്ള രാഷ്ട്രീയ വിമർശനം നടത്താൻ ആയുധം നഷ്ട്ടപ്പെട്ട യു .ഡി.എഫ് ബി.ജെ.പി യുമായി കൂട്ട് ചേർന്ന് അപവാദ പ്രചരണങ്ങൾ നടത്തുന്നു. ഇതിനായി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുന്നു. ഇതെല്ലം കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ജനങ്ങൾ നിരാകരിച്ചതാണ്, എന്നിട്ടും പിറകോട്ട് പോകാതെ യു.ഡി.എഫ് ഇപ്പോൾ ബി.ജെ.പിയുമായി തെരെഞ്ഞെടുപ്പ് ധാരണയിൽ എത്തിയിരിക്കുന്നു. ഇതിനെ ചെറുത്ത് തോൽപ്പിച്ചു ഒരു നവ കേരളം സൃഷ്ടിക്കുവാൻ കേരള ജനത ഒറ്റകെട്ടായി നിൽക്കുബോൾ പ്രവാസികളും ഇതിൽ പങ്കാളിത്തം വഹിക്കേണ്ടതുണ്ട്.
എൽ.ഡി.എഫ് വിജയം സുനിശ്ചിതമാക്കാൻ കുവൈറ്റിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന പേരിൽ കല കുവൈറ്റ്, കേരള അസ്സോസിയേഷൻ, ഐ എം സിസി കുവൈറ്റ്, പ്രവാസി കേരള കോൺഗ്രസ്സ് (എം), ജനത കൾചറൽ സെന്റർ എന്നി സംഘടനകൾ സംയുക്തമായി കമ്മിറ്റി രൂപികരിച്ച് വലിയ പ്രവർത്തനമാണ് ഒരു മാസമായി നടത്തിവരുന്നത്. 14 ജില്ലാ കമ്മിറ്റികൾ രൂപികരിച്ചു കൺവെൻഷൻ ഓൺലൈനായി വിളിച്ചു ചേർത്തു. നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. തുടർന്ന് 140 നിയമസഭ മണ്ഡല കമ്മിറ്റികൾ രൂപീകരിച്ച് കൺവെൻഷനും മറ്റ് പ്രചരണ പ്രവർത്തനങ്ങളും നടന്ന് വരുന്നു. പ്രചരണത്തിന്റെ ഭാഗമായി നവ മാധ്യമസമിതി കുവൈറ്റ് എന്ന പേരിൽ ഫേസ്ബുക് പേജ് രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു,കൂടാതെ നാട്ടിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രചരണ ബോർഡ് സ്ഥാപിച്ചു.വീഡിയോ ഗാനങ്ങൾ, കുടുംബ കൂട്ടായ്മകൾ തുടങ്ങി വിത്യസ്ത പ്രചരണ പരിപാടി സംഘടിപ്പിച്ചു. തുടർഭരണം ഉറപ്പാണെന്ന് പ്രവാസികൾ ഒന്നടങ്കo പറയുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
ഈ ധർമ്മ സമരത്തിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണിയെ വിജയിപ്പിക്കാൻ മുഴുവൻ പ്രവാസികളോടും എൽ.ഡി.എഫ് ഘടകം അഭ്യർത്ഥിക്കുന്നു.
ചെയർമാൻ – ശ്രീoലാൽ ജനറൽ കൺവീനർ – സി.കെ നൗഷാദ് , വൈസ് :ചെയർമാൻ – സത്താർ കുന്നിൽ കൺവീനർമാർ – അഡ്വ: സുബിൻ അറക്കൽ , അബ്ദുൾ വഹാബ്
പ്രവാസി ക്ഷേമനി അജിത്കുമാർ എന്നിവർ പങ്കെടുത്തു.