കുവൈത്ത് സിറ്റി : മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ദളിത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എ.പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപെടുത്തി. മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും പണക്കാട് കുടുംബവുമായും വലിയ ആത്മബന്ധം ഉണ്ടായിരുന്ന ഉണ്ണികൃഷ്ണൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് വെച്ച നേതാവും ദളിത് ലീഗിനെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവുമായിരുന്നെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.