എറണാകുളത്ത് മകന്‍ വൃദ്ധയായ അമ്മയെ കൊന്നു ചതുപ്പില്‍ താഴ്ത്തി

0
11

വടക്കന്‍ പറവൂരില്‍ സ്വന്തം മകന്‍ അമ്മയെ തീകൊടുത്ത് കൊന്നശേഷം ചതുപ്പില്‍ താഴ്ത്തിയതായി പോലീസ്. പറവൂര്‍ കെടാമംഗലം കുടിയാകുളങ്ങര സ്വദേശി കാഞ്ചനവല്ലി(71) യുടെ മൃതദേഹമാണിതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മകന്‍ സുരേഷ് ഷണ്‍മുഖനെ പോലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്. വ്യാഴാഴ്‍ച്ച മുതല്‍ കാഞ്ചനവല്ലിയെ കാണാനില്ലായിരുന്നു. രൂക്ഷമായ ഗന്ധം വന്നതിനെ തുടര്‍ന്ന് ആളുകള്‍ ചതുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയും കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലപ്പെട്ട നിലയിലായിരുന്നു. വീടിനുളളില്‍വച്ച് ഉണ്ടായ തര്‍ക്കത്തിലും മല്‍പ്പിടിത്തത്തിലും സ്ത്രീ മരിച്ചതാകാം എന്നാണ് കരുതുന്നത്. സംഭവം നടന്ന ദിവസം നല്ല മഴയുണ്ടായിരുന്നു. അധികമാരും ശ്രദ്ധിക്കാതെ പോയതിനും കാരണം ഇതാണെന്ന് പോലീസ് കരുതുന്നു. അയല്‍വാസികളായ ചിലരുടെ മൊഴി അനുസരിച്ച് പറമ്പില്‍ തീപുകയുന്നത് നേരിട്ട് കണ്ടിരുന്നതായി പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്