ഏഴാമത്‌ നോട്ടം അന്താരാഷ്ട്ര ഹ്രസ്വചിത്രോത്സവം നോട്ടം 2019” ഡിസംബർ 20 നു നടക്കും.

0
24

കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന ഏഴാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക അന്താരാഷ്‌ട്ര ഹ്രസ്വ ചലച്ചിത്രോത്സവം “നോട്ടം 2019” ഡിസംബർ 20 നു നടക്കും.

സാൽമിയ ഇന്ത്യൻ മോഡൽ സ്‌കൂൾ (സിംസ്‌ സാൽമിയ) ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതലാണ് പരിപാടി. പ്രദർശന വിഭാഗം, മത്സര വിഭാഗം, ഓപ്പൺ ഫോറം, കുട്ടികൾക്കായുള്ള പ്രത്യേക ഷോർട്ട് ഫിലിം മത്സരം എന്നിവയുണ്ടാകും.
36 സിനിമകളാണു മൽസര വിഭാഗത്തിലുള്ളത്‌.
പ്രശസ്ത സിനിമാപ്രവർത്തകരായ ഡോ. സി എസ്‌ വെങ്കിടേശ്വരൻ, ടി കൃഷ്ണനുണ്ണി, സജീവൻ അന്തിക്കാട്‌ എന്നിവർ അംഗങ്ങളായ ജൂറിയായിരിക്കും അവാർഡ്‌ നിർണ്ണയിക്കുക.

ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ടെക്നിക്കൽ വർക്‌ഷോപ് ശനിയാഴ്ച വൈകീട്ട്‌ 6 മുതൽ സാരഥി ഓഡിറ്റോറിയം അബ്ബാസിയയിൽ വെച്ച്‌ നടക്കും.

പ്രശസ്ത സൗണ്ട്‌ ഡിസൈനർ ശ്രീ. ടി കൃഷ്ണനുണ്ണിയെ കേരള അസോസിയേഷൻ ആദരിക്കുന്നു.

സിനിമാ മേഖലക്ക് കഴിഞ്ഞ 40 വർഷമായി ‌ അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്ന സേവനത്തിനുള്ള നന്ദി സൂചകമായി നോട്ടം 2019 ഫെസ്റ്റിവലിൽ കേരള അസോസിയേഷൻ ആദരിക്കുന്നു.
മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം, പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന ചിത്രത്തിനുള്ള പുരസ്കാരം, മികച്ച പ്രവാസി ചിത്രം, തിരക്കഥ, എഡിറ്റർ, സംവിധായകൻ, ഛായാഗ്രാഹകൻ, സൗണ്ട് ഡിസൈനർ, നടൻ, നടി, ബാലതാരം, കുട്ടികളുടെ മികച്ച ചിത്രം എന്നിവക്ക് പുരസ്കാരം നൽകും.
പത്രസമ്മേളനത്തിൽ കേരള അസോസിയേഷൻ പ്രസിഡന്റ് ഷാഹിൻ ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു.ഫെസ്റ്റിവൽ ഡയറക്റ്റർ വിനോദ് വലുപറമ്പിൽ നോട്ടം 2019 ക്കുറിച്ച്‌ വിശദീകരിച്ചു. അസോസിയേഷൻ ജന: സെക്രട്ടറി പ്രവീൺ നന്ദിലത്ത് , ജനറൽ കോഡിനേറ്റർ ഉണ്ണി താമരാൽ , കൺവീനർ മാരായ ബേബി ഔസെഫ് , യാസിർ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്‌ nottamkwt@gmail.com എന്ന മെയിൽ ഐഡി യിലോ 97287058, 60753530, 60642533, 55831679, 99647998, 66769981, എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.