കുവൈത്ത് സിറ്റി: സിറിയയിൽ ഐസിസുമായി ചേർന്ന് പ്രവർത്തിച്ചതിന് കുവൈത്തി വനിതയെ പത്ത് വർഷത്തെ തടവിന് ശിക്ഷ വിധിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി അപ്പീൽ കോടതി റദ്ദാക്കി. കൂടാതെ സിറിയൻ സ്ത്രീയെയും അവരെ യാത്ര ചെയ്യാൻ സഹായിച്ച മറ്റൊരു കുവൈത്തിയെയും കോടതി ശിക്ഷയിൽ നിന്ന് ഒഴിവാക്കി. കുവൈത്തി വനിത യെമനിൽ ഐസിസിന് പിന്തുണ പ്രഖ്യാപിച്ച് 500 കുവൈത്തി ദിനാർ കൈമാറ്റം ചെയ്തതായും സിറിയൻ യുവതിയുടെയും അവരുടെ ഭർത്താവായ കുവൈത്ത് പൗരൻ്റെയും സഹായത്തോടെ തുർക്കി വഴി സിറിയയിലേക്ക് പോയതായും കേസ് ഫയലിൽ പറയുന്നു.സിറിയയിലും യമനിലും ഐസിസിൽ ചേരുകയും അതിന് ധനസഹായം നൽകുകയും ചെയ്തതിന് കുവൈത്തി വനിതക്കും,സിറിയൻ സ്ത്രീക്കും,കുവൈത്ത് പൗരനായ അവരുടെ ഭർത്താവിനും പത്ത് വർഷം തടവും 1,000 ദിർഹം പിഴയും പിന്നീട് ഏഴ് വർഷം കൂടി അധിക തടവുമാണ് ശിക്ഷ വിധിച്ചിരുന്നത്.