ഐ.ഐ.സി ഹസ്സാവിയ മെമ്പർഷിപ്പ് കാമ്പയിൻ

0
28

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ മെമ്പർ ഷിപ്പ് ക്യാമ്പയിൻ പ്രചരണഭാഗമായി ഹസ്സാവിയ ശാഖ സംഗമം കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ആസിഫിന് ഐ.ഐ.സി അംഗത്വം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി നൽകി. സംഗമത്തിൽ ശാഖ പ്രസിഡൻറ് മുഹമ്മദ് ശാക്കിർ നന്തി അധ്യക്ഷത വഹിച്ചു. കേന്ദ്ര നേതാക്കളായ മുഹമ്മദ് അനസ്, അയ്യൂബ് ഖാൻ മാങ്കാവ്, മുഹമ്മദ്, അസീസ് നിലമ്പൂർ എന്നിവർ സംബന്ധിച്ചു. ടി.എം അബ്ദുറഷീദ് സ്വാഗതവും റിജാസ് എരമംഗലം നന്ദിയും പറഞ്ഞു.