കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും വലിയ ബാസ്കറ്റ്ബാൾ ടൂര്ണമെന്റായ ഐ ബി എ മെഗാ ബാസ്കറ്റ്ബാൾ ടൂർണമെന്റ് മാർച്ച് 29 മുതൽ ഏപ്രിൽ പതിനൊന്നുവരെ സംഘടിപ്പിക്കും. എട്ടു വയസ്സ് മുതൽ പത്തൊൻപതു വയസ്സ് വരെ പ്രായമുള്ള സ്കൂൾ കുട്ടികളും പുരുഷ വനിതാ കായികതാരങ്ങളും അടങ്ങുന്ന ഏകദേശം ആയിരത്തോളം ബാസ്കറ്റ്ബോൾ കളിക്കാർ പങ്കെടുക്കുന്ന മധ്യ പൂര്വേഷ്യയിലെ തന്ന്നെ ഏറ്റവും വലിയ ബാസ്കറ്റ്ബാൾ ടൂർണമെന്റ് അബ്ബാസിയയിലെ യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓപ്പൺ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ മാർച്ച് 29 നു യുണൈറ്റഡ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് അഡ്മിൻ മാനേജർ ശ്രീ ജോയൽ ജേക്കബ് ഉൽഘാടനം ചെയ്യും.തോമസ് ചാണ്ടി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ടൂർണമെന്റിൽ ഏകദേശം 70 ഓളം സ്കൂൾ ടീമുകൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കും. ഐ ബി എ യുടെ പത്താമത് ബാസ്കറ്റ്ബോൾ ടൂര്ണമെന്റാണെന്ന പ്രത്യേകതയും ഇത്തവണ ടൂർണമെന്റിന് അഴക് പകരും. വിപുലമായ ഗാലറി സൗകര്യങ്ങളോടെ സൗജന്യമായി മത്സരം കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു .മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിന് ഐ ബി എ യുടെ വെബ്സൈറ്റ് സന്ദർശിക്കുക.