കുവൈത്ത് സിറ്റി: ‘ബെറ്റർ വേൾഡ് ബെറ്റർ ടുമോറോ’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് ഇന്റർനാഷണൽ തലത്തിൽ ആചരിക്കുന്ന മാനവ വികസന വർഷം കാമ്പയിന്റെ ഭാഗമായി ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ ഐ സി എഫ് നടത്തുന്ന യൂണിറ്റ് സമ്മേളനങ്ങളുടെയും പ്രവാസി വായന ക്യാമ്പയിന്റെയും കുവൈറ്റ് സിറ്റി സെൻട്രൽ തല പ്രഖ്യാപനം സാൽമിയ ഐ സി എഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഐ സി എഫ് സിറ്റി സെൻട്രൽ പ്രസിഡൻ്റ് മുഹമ്മദ് അലി സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് കുവൈത്ത് നാഷണൽ ഫിനാൻസ് സെക്രട്ടറി ശുകൂർ മൗലവി ഉൽഘാടനം ചെയ്തു. നാഷണൽ സംഘടന സെക്രട്ടറി സ്വാലിഹ് കിഴക്കേതിൽ, സ്വാദിഖ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു. യൂണിറ്റ് സമ്മേളന സ്മാരകമായി ‘ രിഫാഇ കെയർ’ എന്ന പേരിൽ ഓട്ടിസം ബാധിച്ച ആയിരം കുട്ടികളുടെ മാതാപിതാക്കൾക്ക് സഹായങ്ങൾ നൽകും. എസ് വൈ എസ് പ്ലാറ്റിനം ഇയർ കേരള യുവജന സമ്മേളനത്തിൻ്റെ ഭാഗമായി ഐ സി എഫ് ആയിരം സേവന പ്രവർത്തനങ്ങളും കാമ്പയിൻ കാലയളവിൽ നടത്തും. ജാഫർ ചപ്പാരപ്പടവ് സ്വാഗതവും അബ്ദുൽ റഊഫ് നന്ദിയും പറഞ്ഞു.