ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ എം. ലീലാവതിക്ക്

0
32

തിരുവനന്തപുരം: ഒഎന്‍വി സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ എം. ലീലാവതിക്ക്. സി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. മലയാളസാഹിത്യ നിരൂപണരംഗത്തെ സര്‍ഗ്ഗദീപ്തമായ ഈ വ്യക്തിത്വം വിമര്‍ശന സാഹിത്യരംഗത്തെ ഏകാന്ത ശോഭയോടെ തിളങ്ങി നില്‍ക്കുന്ന സ്ത്രീ സാന്നിധ്യത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു എന്ന് അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.
മഹാകവി ഒഎന്‍വിയുടെ സ്മരണ മുന്‍നിര്‍ത്തി സ്ഥാപിച്ചിട്ടുള്ള ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയാണ് അവാർഡ് നല്‍കുന്നത്