ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അഡ്വ സി ആർ ജയപ്രകാശ് അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി.

0
26

മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ സി ആർ ജയപ്രകാശിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒഐസിസി അബ്ബാസിയ ഓഫീസിൽ വച്ച് അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി. ഒഐസിസി കുവൈറ്റ്
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ അനുസ്മരണ യോഗം ഉത്‌ഘാടനം ചെയ്തു. എക്കാലവും കോൺഗ്രസ്‌ പാർട്ടിയുടെ പ്രവർത്തനനിരതനായ, സ്ഥാനമാനങ്ങൾ കേവലം അലങ്കാരമായി കാണാത്ത പ്രവർത്തകരെ ഒത്തൊരുമിച്ചു നിർത്തുവാൻ അപാരമായ കഴിവുള്ള ജെ പിയുടെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും പ്രതേകിച്ചും കായംകുളത്തിന്റെ പ്രവർത്തന മണ്ഡലങ്ങളിൽ നികത്താൻ കഴിയാത്ത ശൂന്യത ആണ് സി ആർ ജയപ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായത് എന്ന്
ഉത്‌ഘാടനപ്രസംഗത്തിൽ ബി എസ് പിള്ളൈ പറഞ്ഞു.

ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദൻ സ്വാഗതം പറഞ്ഞു.
യോഗത്തിൽ നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യപ്രഭാഷണം നൽകി.ആലപ്പുഴ ജില്ലയുടെ ചാർജുള്ള ഒഐസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട അനുസ്മരണ പ്രഭാഷണം നൽകി.

ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ഹരി പത്തിയൂർ, ബാബു പനമ്പള്ളി,വിജോ പി തോമസ്, സാബു തോമസ്, ജിതിൻ ജോർജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറർ ഷിബു ചെറിയാൻ യോഗത്തിന് നന്ദി പറഞ്ഞു.