കുവൈത്ത് സിറ്റി : കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം വിവിധ രാജ്യങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒഐസിസി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒഐസിസി നാഷണൽ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഒ.ഐ.സി.സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി കുവൈറ്റിന്റെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ബി എ അബ്ദുൽ മുത്തലിബിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. മനോജ് റോയ് (പ്രസിഡന്റ്), കലേഷ് ബി പിള്ളൈ (ജനറൽ സെക്രട്ടറി), വിജോ പി തോമസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഷിബു ചെറിയാൻ (വൈസ് പ്രസിഡന്റ്)ജോൺസി സി സാമുവേൽ (വൈസ് പ്രസിഡന്റ്) എ ഐ കുര്യൻ (വൈസ് പ്രസിഡന്റ്), ബിജി പള്ളിക്കൽ (സെക്രട്ടറി), റോഷൻ ജേക്കബ് (സെക്രട്ടറി), അജി കുട്ടപ്പൻ (സെക്രട്ടറി), ബിജു പാറയിൽ(സെക്രട്ടറി) സാം മാത്യു (കൾച്ചറൽ സെക്രട്ടറി), ഷംജിത് എസ് (സ്പോർട്സ് സെക്രട്ടറി) നഹാസ് സൈനുദീൻ (വെൽഫെയർ സെക്രട്ടറി) സിബി ഈപ്പൻ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അലക്സാണ്ടർ ദാസ് ,ജോൺ വര്ഗീസ് ,ബിനു യോഹന്നാൻ, സാബു തോമസ്, പ്രദീപ് കുമാർ, നിബിൻ ദേവസ്യ, ശ്രീജിത്ത് ശശിധരൻ പിള്ളൈ, ഗോൾഡി മാത്യൂസ് എൻ ഉമ്മൻ, സുജിത് സുതൻ, സാജൻ ഭാസ്കരൻ, ഷംനാദ് ശാഹുൽ, ഹരിലാൽ പി ടി, അജിത് കല്ലൂരാൻ, ലനീസ് ലത്തീഫ്, ഷിജു മോഹനൻ,ജോമോൻ ജോർജ് ,ഷിബു ജോണി ,അജിൽ ഡാനിയൽ, സിബി പുരുഷോത്തമൻ എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. വര്ഗീസ് പുതുക്കുളങ്ങര, സാമുവേൽ ചാക്കോ,ബി എസ് പിള്ളൈ, ബിനു ചേമ്പാലയം,വിപിൻ മങ്ങാട്ട്, ബിനോയ് ചന്ദ്രൻ, കോശി ബോസ്, തോമസ് പള്ളിക്കൽ,വിജോ പി തോമസ് എന്നിവർ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ നിന്നും ദേശീയ കമ്മിറ്റി പ്രതിനിധികളായിരിക്കും. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര,വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ, ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ ,ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ചാർജ് ഉള്ള ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ,സെക്രട്ടറി സുരേഷ് മാത്തൂർ, ബിനു ചേമ്പാലയം ,ജോയ് കരുവാളൂർ,എം എ നിസാം,ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, മുൻ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, മുൻ ട്രഷറർ അലക്സാണ്ടർ ദാസ് എന്നിവർ സന്നിഹിതരായിരുന്നു.