കുവൈത്ത് സിറ്റി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ഒഐസിസി ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചന മത്സരം ‘നിറക്കൂട്ട് 2025’ നടത്തുന്നു.ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ 6 മണി വരെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയായിൽ വച്ചാണ് മത്സരങ്ങൾ. മത്സരങ്ങൾ 3 വിഭാഗങ്ങളിലായി നടക്കും. 2 മുതൽ നാലാം ക്ലാസ് വരെ ഗ്രൂപ്പ് A യും അഞ്ചുമുതൽ മുതൽ ഏഴാം ക്ലാസു വരെ ഗ്രൂപ്പ് B യും എട്ടു മുതൽ പന്ത്രണ്ടു വരെ ഗ്രൂപ്പ് C യുമായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ചിത്ര രചനയിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ താഴെ ചേർത്തിട്ടുള്ള ഗൂഗിൾ ഫോം പുരിപ്പിച്ഛ് അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു . (https://forms.gle/bziS59bueWxA2QL48)
മത്സരത്തിന്റെ ഫ്‌ളയർ ഒ ഐ സി സി യുടെ ഇഫ്താർ സംഗമത്തിൽ ദേശീയ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് സാബു പോൾ, ഇവന്റ് കൺവീനർ ജിയോ മത്തായി എന്നിവർക്ക് നൽകി ഉത്ഖാടനം നിർവഹിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9756 8111, 99648505,+965 6633 2248 .