ഒഐസിസി ഫഹാഹീൽ ഏരിയ  യു ഡി ഫ് തിരഞ്ഞെടുപ്പ്  കൺവെൻഷൻ 

0
37
ഫഹാഹീൽ :   ഒഐസിസി ഫഹാഹീൽ ഏരിയ തിരഞ്ഞെടുപ്പ്  കൺവെൻഷൻ പ്രവർത്തക സാനിധ്യം കൊണ്ട് ശ്രദ്ദേയമായി.  നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഏരിയ കൺവീനർ ബിനോയ് ചന്ദ്രൻ അദ്ധക്ഷത വഹിച്ചു. ഓ ഐ സി സി വൈസ് പ്രസിഡണ്ട്    Dr   എബി വാരികാട് യോഗം ഉദ്‌ഘാടനം ചെയ്തു.
കെ.എം മാണിയുടെ നിര്യണത്തിൽ കോട്ടയം ജില്ലാ ഓഐ സി സി പ്രസിഡണ്ട് ജിൽസ് കുടകശ്ശേരിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു .
കെ എം സി സി വൈസ് പ്രസിഡണ്ട് ഹാരിസ് വലിയൊത്ത്, വെൽഫെയർ കേരള കുവൈറ്റ് ജനറൽ സെക്രട്ടറി അൻവർ ഷാജി , ഓ ഐ സി സി നാഷണൽ  ട്രഷറർ  രാജീവ് നാടുവിലേമുറി,ഓ ഐ സി സി പാലക്കാട് ജില്ലാ പ്രസിഡണ്ട് ദിലി, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ക്രിസ്റ്റഫർ ഡാനിയേൽ , സാൽമിയ ഏരിയ കൺവീനർ ജോമോൻ കോയിക്കര,വെൽഫെറെ വിങ് വൈസ് ചെയർമാൻ   വര്ഗീസ് പോൾ, ബാബു പനമ്പള്ളി, എന്നിവർ ആശംസകൾ നേർന്നു.
നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ എതിരെ പ്രതിഷേധം  ഇരുമ്പി. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ ഐക്യ ജാനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി അഭ്യർത്ഥനയുമായി വീടുകൾ കയറി പ്രചാരണം നടത്തുവാൻ തീരുമാനിച്ചു.
യോഗത്തിൽ ഒഐസിസി  കൊല്ലം ജില്ലാ പ്രസിഡണ്ട് സൈമൺ ബേബി സ്വാഗതം പറഞ്ഞ ചടങ്ങിൽ  പാലക്കാടു ഓ ഐ സി സി ജില്ലാ ജനറൽ സെക്രട്ടറി ജിജു മാത്യു നന്ദി രേഖപ്പെടുത്തി.
ബിജു ജോർജ്, ദിലീപ് മുണ്ടൂർ, മനോജ് മാവേലി, അശോകൻ, സണ്ണി പത്തിച്ചിറ,നെബു,അനി കെ ജോൺ,മാർട്ടിൻ പടയാട്ടിൽ, പ്രജു,ബാബു പുന്നസ് എന്നിവർ നേതൃത്വം നൽകി.