
കുവൈത്ത് സിറ്റി: ഒട്ടകത്തെ മേയ്ക്കുന്നത് സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് നിരവധി പേരെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിസ്ഥിതി പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പരിസ്ഥിതി ലംഘനങ്ങൾ രേഖപ്പെടുത്തുകയും 22 ഒട്ടകങ്ങളെ പിടികൂടുകയും ചെയ്തു. നിയമലംഘനം നടത്തിയ ഒട്ടകത്തെ മേയ്ക്കുന്നവരെ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി മന്ത്രാലയം അറിയിച്ചു.