ഒമാനിൽ പള്ളിക്ക് സമീപം വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു

മസ്കത്ത്: ഒമാൻ തലസ്ഥാനമായ മസ്കത്തിൽ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അൽ വാദി അൽ കബീർ പ്രദേശത്തെ പള്ളിക്ക് സമീപമായാണ് വെടിവെപ്പ് നടന്നത്. പരിക്കേറ്റവരില്‍ പാകിസ്ഥാനികളുമുണ്ട്. എന്നാൽ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഒമാനിലെ ഇസ്ലാമാബാദ് എംബസി അറിയിച്ചു.ആക്രമണത്തെ തുടര്ന്ന് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സുരക്ഷ നടപടികളും നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക സംഘർഷങ്ങളിൽ പതിവായി മധ്യസ്ഥ പങ്ക് വഹിച്ച സുൽത്താനേറ്റിൽ ഇത്തരമൊരു ആക്രമണം അപൂർവമാണ്.ഒമാനിലെ പാക്കിസ്ഥാൻ അംബാസഡർ ഇമ്രാൻ അലി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചതായി എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തു. വെടിവയ്പിനെ തുടർന്ന് മസ്കറ്റിലെ യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകുകയും ചൊവ്വാഴ്ച എല്ലാ വിസ അപ്പോയിന്റ്മെന്റുകളും റദ്ദാക്കുകയും ചെയ്തു.