ഒമാനിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു: ഒപ്പം താമസിച്ചിരുന്ന പാകിസ്താനി കസ്റ്റഡിയിൽ

0
26
oman
oman

മസ്കറ്റ്: മലയാളി യുവാവ് ഒമാനിൽ വെട്ടേറ്റ് മരിച്ചു. തൃശ്ശൂർ പാവറട്ടി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന പാകിസ്താനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തലയ്ക്കേറ്റ മാരകമായ മുറിവാണ് രാജേഷിന്റെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി റിപ്പോർട്ട്. തലയുടെ വലതുഭാഗത്തും നെറ്റിയിലും നെഞ്ചിലും കൈകളിലും അടക്കം ആഴത്തിലുള്ള മുറിവുകളുണ്ട്. ഇയാളുടെ മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊലപാതകത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.