ഒമാനിൽ 21 പേർ കൂടി കോവിഡ് 19; ആകെ രോഗബാധിതർ 231

0
27

മസ്കറ്റ്: ഒമാനിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 231 ആയി. രോഗികളുടെ നിരക്കിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം പുരുഷന്മാരാണ് മുന്നിലെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.

ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 53 ശതമാനമാണ് പുരുഷന്മാർ. സ്ത്രീകള്‍ 47 ശതമാനവും. രാജ്യത്ത് ഇതുവരെ 34 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി വ്യക്തമാക്കി.