കുവൈത്ത് സിറ്റി:ഒമ്പതാമത് ആയുർവേദ ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റിലെ ഇന്ത്യൻ എംബസി. ഇന്ന് വൈകീട്ട് 5:30 മുതൽ 6:30 വരെ എംബസി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങൾ ആയുർവേദ ദിനം ആഘോഷിക്കുന്നുണ്ട്. ഇത് പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതാണ്. കുവൈറ്റിൽ, ഇന്ത്യൻ എംബസി ആയുർവേദത്തെ കേന്ദ്രീകരിച്ച് വൈവിധ്യമാർന്ന ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കും. ആയുർവേദത്തിൻ്റെ സമഗ്രമായ സമീപനത്തെക്കുറിച്ചും ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിലെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുകയാണ് ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ആയുർവേദ ദിന രജിസ്ട്രേഷനിൽ ലഭ്യമായ എൻട്രി ഫോം പൂരിപ്പിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാം.