ഒളിച്ചോട്ട കേസുകൾ ഉൾപ്പെടെ തൊഴിൽ പരാതികൾ വേഗം തീർപ്പാക്കും: പിഎഎം

0
75

കുവൈത്ത് സിറ്റി: ഒളിച്ചോടിയ തൊഴിലാളികൾക്കെതിരെ സ്പോൺസർമാർ നൽകിയ പരാതിയിന്മേൽ അതിവേഗ പരിഹാരം കാണുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം). ഇത്തരത്തിൽ ആയിരക്കണക്കിന് കേസുകളാണ് നിലവിലുള്ളത്. തൊഴിൽ,താമസ വിസനിയമം ലംഘിച്ച ഇത്തരം തൊഴിലാളികൾക്ക് പിഴ അടയ്ക്കാനും അവരുടെ നിയമപരമായ നില ശരിയാക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. നിയമലംഘകർക്ക് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ അനുസരിച്ച് പിഴ അടച്ച് സ്റ്റാറ്റസ് നിയമപരം ആക്കുന്നതിനുള്ള സമയം ഡിസംബർ 31 വരെയാണ്. ഈസാഹചര്യത്തിലാണ് ഒളിച്ചോടിയ കേസുകൾ ഉൾപ്പെടെയുള്ള തൊഴിൽ പരാതികളിൽ പ അതിവേഗം തീരുമാനത്തിലെത്താൻ ശ്രമിക്കുന്നതെന്ന് പിഎഎം അധികൃതർ പറഞ്ഞു. തന്മൂലം സ്വകാര്യമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനൊപ്പം തൊഴിലാളികൾ തൊഴിലുടമകളോടുള്ള കടമകൾ നിറവേറ്റുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ലഭിക്കുന്നതിനായി തൊഴിലാളികൾ സ്പോൺസർമാർ നൽകിയ ഒളിച്ചോട്ട റിപ്പോർട്ടിന്മേൽ പരാതി സമർപ്പിക്കണം. എന്നിരുന്നാലും, ഒളിച്ചോടിയ പരാതി അതോറിറ്റിയുടെ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ തൊഴിലുടമയുടെ സമ്മതമില്ലാതെ ഇത് നീക്കംചെയ്യാൻ കഴിയില്ല. അതേസമയം ഇതിൽ ചില ഇളവുകളും തൊഴിലാളികൾക്ക് ലഭിക്കും, അതിനായി ആർട്ടിക്കിൾ 18 പ്രകാരമുള്ള വർക്ക് വിസ യിൽ നിന്ന് ഇന്ന് ആർട്ടിക്കിൾ 22 ലെ ഫാമിലി വിസയിലേക്ക് മാറാൻ കഴിയണം. എങ്കിൽ സ്പോൺസറുടെ അനുവാദമില്ലാതെ തന്നെ പരാതി നീക്കം ചെയ്യാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു