ഒ.ടി.ടി റിലീസിനൊരുങ്ങി ഇന്ത്യൻ – 2

0
132

തമിഴ് ചിത്രം ‘ഇന്ത്യൻ 2’ അടുത്ത മാസം മുതൽ അന്താരാഷ്ട്ര OTT പ്ലാറ്റ്‌ഫോമായ Netflix-ൽ പ്രീമിയർ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രീമിയർ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ജൂലൈ 12നാണ് തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഈ സിനിമക്ക് ലഭിച്ചത്. 1996-ലെ കൾട്ട് ക്ലാസിക് സിനിമയായ ‘ഇന്ത്യൻ’ന്റെ തുടർച്ചയാണ് ഈ സിനിമ. കമൽഹാസൻ സേനാപതി എന്ന കഥാപാത്രത്തെയാണ് വീണ്ടും അവതരിപ്പിക്കുന്നത്. ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമൽഹാസൻ, സിദ്ധാർത്ഥ്, ബോബി സിംഹ, രാകുൽപ്രീത് സിംഗ്, പ്രിയ ഭവാനി ശങ്ക, എസ്‌ജെ സൂര്യ, കാളിദാസ് ജയറാം എന്നിവരും അഭിനയിക്കുന്നു, അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ 150 കോടി നേടി. പ്രതീക്ഷിച്ചത്ര സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല.