ഓണത്തനിമ നവംബർ 8-ന്

0
9

 

 

കുവൈറ്റ് – തനിമയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 15-ാ മത് ദേശീയ വടംവലി മത്സരവും, പേൾ ഓഫ് ദി സ്കൂൾ പുരസ്ക്കാര ദാനവും നവംബർ 8 – ന്  അബ്ബാസ്സിയ സെൻട്രൽ സ്കൂൾ അങ്കണത്തിൽവച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.  രഘുനാഥൻനായർ, ജേക്കബ് തോമസ് എന്നിവർ രക്ഷാധികാരികളും,  അഡ്വ. ജോൺ തോമസ് ജൂറി ഓഫ് അപ്പീൽ ചെയർമാനും, ജിൻസ് മാത്യു കൺവീനറും, ബാബുജി ബത്തേരി പ്രോഗ്രാം കൺവീനറും, ഫ്രെഡി പറോക്കാരൻ,ദിലീപ്, ജേക്കബ് വർഗ്ഗീസ്, റാണാ വർഗ്ഗീസ്,ഷൈജു പള്ളിപ്പുറം, എബി, റുഹൈൽ, ഷാമോൻ, തോമസ് കറ്റാനം, സനീഷ്, ജീമോൻ, സാവിയൊ എന്നിവർ വിവിധ കമ്മറ്റികളെ പ്രതിനിധീകരിച്ച് പ്രവർത്തനങ്ങൾ ഏകേപിപ്പിക്കുന്നു. വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഒക്ടേബർ 15 – ന് മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക  99754241, 99865499