ഓണാഘോഷം; കുവൈത്ത് ലുലുവിൽ വടംവലി മത്സരം അരങ്ങേറി

0
48

കുവൈത്ത് സിറ്റി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ലുലുവിന്റെ അൽ റായ് ഔട്ട് ലറ്റിൽ വടംവലി മത്സരം അരങ്ങേറി. സെപ്തംബർ 13 ന് നടന്ന മത്സരത്തിൽ 14 ടീമുകൾ പങ്കെടുത്തു. അൽവാസാൻ, ബയാറ, നൂർ ഓയിൽ, ലണ്ടൻ ഡയറി എന്നിവയുൾപ്പെടെയുള്ള പ്രമുഖ കമ്പനികളായിരുന്നു പരിപാടിയുടെ പ്രയോജകർ. ഒന്നാം സമ്മാന ജേതാക്കളായ “ഫ്രണ്ട്സ് ഓഫ് കുവൈത്തിന് 400 കുവൈത്ത് ദിനാറും രണ്ടാം സമ്മാനം നേടിയ “എഎഎച്ച്എ കുവൈറ്റ് ബ്രദേഴ്സിന്” 300 കുവൈത്ത് ദിനാറും മൂന്നാം സമ്മാന ജേതാവായ “ഫ്രണ്ട്സ് ഓഫ് രജീഷിന് 200 കുവൈത്ത് ദിനാറും നാലാമത്തെ വിജയികളായ ടീമിന് “ബ്രദേഴ്സ് ഓഫ് ഐ.എ. കെക്ക് 100 കുവൈത്ത് ദിനാറും സമ്മാനമായി ലഭിച്ചു. കൂടാതെ പങ്കെടുത്ത ഓരോ ടീമിനും പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചു. പങ്കെടുക്കുന്ന ടീമുകളുടെ ഏകോപനം കുവൈറ്റ് കേരള ടഗ് ഓഫ് വാർ അസോസിയേഷൻ (കെകെടിഎ) വിദഗ്ധമായി നിയന്ത്രിച്ചു. ലുലു കുവൈറ്റിൻ്റെ ഉന്നത മാനേജ്‌മെൻ്റുകളുടെയും സ്‌പോൺസർ ചെയ്യുന്ന കമ്പനികളുടെ പ്രതിനിധികളുടെയും സാന്നിദ്ധ്യം കൊണ്ട് വിജയികളായ ടീമുകൾക്ക് കാഷ് പ്രൈസുകളും ട്രോഫികളും കൈമാറി.