ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

0
21

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ , ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാർ പങ്കെടുത്ത  ഇഫ്താർ സംഗമം ഓവർസീസ് എൻ സി പി  നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ   ഉദ്ഘാടനം ചെയ്തു .ഒ എൻ സി പി കുവൈറ്റ് വൈസ്  പ്രസിഡണ്ട് പ്രിൻസ് കൊല്ലപ്പിള്ളി  സ്വാഗതം പറഞ്ഞു.ഒ എൻ സി പി കുവൈറ്റ്  പ്രസിഡണ്ട് ജീവസ് എരിഞ്ചേരി  അധ്യക്ഷത വഹിച്ചു.മുഹമ്മദ് അമീൻ മൗലവി  മുഖ്യ പ്രഭാഷണം നടത്തി. ശതാബ് അൻജും  (ഒ എൻ സി പി -ബീഹാർ ), സണ്ണി മിറാൻഡ (ഒ എൻ സി പി – കർണ്ണാടകം ), ഒടി ചിന്ന (ഒ എൻ സി പി തെലങ്കാന ) ബേബി ഔസേഫ് (കേരള അസോസിയഷൻ ),ഹമീദ് കേളോത്ത് (ഓ ഐ സി സി )എൽദോ ( ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സ് ) അബ്ദുള്ള അസീസ് (അസിസ്റ്റൻറ് ജനറൽ മാനേജർ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ), സുബിൻ അറക്കൽ (പ്രവാസി കേരള കോൺഗ്രസ്സ്), സത്താർ കുന്നിൽ  (ഐ  എം സി സി )  സലിംരാജ്  (ഫോക്കസ് കുവൈറ്റ് )  , ഓമനക്കുട്ടൻ (ഫോക്ക്  കണ്ണൂർ) വിനയൻ ( കെ ഇ എ – കണ്ണൂർ എക്സ് പാറ്റ്സ്)    മുകേഷ് വി പി (കല ആർട്ട് കുവൈറ്റ് ),  ഷൈജിത്  (കോഴിക്കോട് ജില്ല അസോസിയേഷൻ) , അലക്സ് മാത്യു (കെ.ജെ.പി. എസ്) ബത്തേർ വൈക്കം (ഡ്യൂ ഡ്രോപ്സ് ) കൃഷ്ണകുമാർ( ഫ്യൂച്ചർ ഐ തീയറ്റർ )  അനിൽകുമാർ ( സ്വാന്തനം),  ബിജു കടവി (ട്രാസ്ക് ), രാജീവ് നടുവിലേമുറി (അജ് പാക്) തോമസ് മാത്യു കടവിൽ , ശ്രീകുമാർ പിള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

 ഒ എൻ സി പി കുവൈറ്റ് രക്ഷാധികാരി ജോൺ തോമസ് , ട്രഷറർ രവീന്ദ്രൻ, ഭാരവാഹികളായ ജോയിൻ സെക്രട്ടറി  അശോകൻ തിരുവനന്തപുരം, , നോയൽ പിന്റോ,ശ്രീബിൻ ,അബ്ദുൽ അസീസ് കാലിക്കറ്റ്  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയുടെ പ്രായോജകരായ മലബാർ ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പിനും, ഇംപീരിയിൽ ഹോട്ട് & ബാക്ക്സ് അബ്ബാസിയ & മംഗഫിനും ,പങ്കെടുത്തവർക്കും ഒ എൻ സി പി ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു