ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

0
9

കുവൈത്ത് സിറ്റി : റമദാനിൽ ഈ വർഷവും സ്നേഹവും കരുണയുമായി പാവപ്പെട്ട പ്രവാസികളെ ചേർത്ത് നിർത്താൻ ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖൈത്താനിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികൾക്കായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാൻസീസ്, ഓവർസീസ് എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അരുൾ രാജ് , രതീഷ് വർക്കല , വൈസ് പ്രസിഡണ്ടുമാരായ പ്രിൻസ് കൊല്ലപ്പിള്ളിൽ, സണ്ണി മിറാൻഡ, നാഷണൽ കമ്മിറ്റിയംഗം സൂരജ് പോണത്ത്, ഫഹദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് കിറ്റുകൾ വിതരണം ചെയ്തത്.