ഓൺലൈനിൽ വിസ പുതുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന

0
19

കുവൈത്ത് സിറ്റി: വിസ പുതുക്കൽ സേവനങ്ങൾ ഓൺ ലൈൻ ആയതോടെ ഇതുവരെ 2,190,641 പുതുക്കൽ നടപടികൾ പൂർത്തിയായതായും 591,346 ഇടപാടുകളിൽ നടപടിക്രമങ്ങൾ പൂർത്തിയിക്കൊണ്ടിരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
സർക്കാർ മേഖലയിലെ 20,139 പേർ താമസരേഖകൾ പുതുക്കി, ആർട്ടിക്കിൾ 17 പ്രകാരം സ്വകാര്യ മേഖലയിലെ 497,914 പേരും, ആർട്ടിക്കിൾ 18 ലെ ഗാർഹിക തൊഴിലാളികളായ 120,368 പേരും , ആർട്ടിക്കിൾ 20 ലെ 277,609 ഫാമിലി വിസകളും, ആർട്ടിക്കിൾ 22 ലെ 505 സ്വയം സ്പോൺസർമാരും , ആർട്ടിക്കിൾ 24 ലെ 618,102 പേർ ആർട്ടിക്കിൾ 14ലേക്കും മാറ്റി
ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് www.moi. gov.kw വഴി ഓൺ‌ലൈൻ സേവനങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന സന്ദർശകരെ തുടർന്നും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.