ദമാം: മലയാളി യുവാവ് സൗദിയിൽ ആത്മഹത്യ ചെയ്തു. കണ്ണൂർ കുരിക്കളവളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദിനെ (25) ആണ് തിങ്കളാഴ്ച്ച പുലർച്ചെ ദമാമിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.
കുറച്ച് ദിവസങ്ങളായി യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇതിനെ തുടർന്ന് നാട്ടുകാരനായ ഒരാൾ ഇടപെട്ട് ആബിദിനെ നാട്ടിലേക്ക് അയക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനിടയ്ക്കാണ് യുവാവ് ജീവനൊടുക്കിയത്.
ഒരു വർഷം മുമ്പാണ് ആബിദ് ഗൾഫിലെത്തിയത്. പിതാവ്: അഷ്റഫ്. മാതാവ്: അസ്മ. സഹോദരങ്ങൾ: അസീന, ആഷിക്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.